ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ചതുര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വാര്‍ഷികാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട്, പുന്നത്തുറ വികാരി ഫാ. ജെയിംസ് ചെരുവില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സില്‍ജി പാലക്കാട്ട്, വൈസ് പ്രസിഡന്റുമാരായ ബീന ബിജു കാവനാല്‍, ബിന്‍സി മാറികവീട്ടില്‍, ജോയിന്റ് സെക്രട്ടറിമാരായ ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍, സിമി ചെമ്പകത്തടത്തില്‍, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷീബ ചാക്കോ, മാതൃവേദി സെനറ്റ് അംഗം ആനി ലൂക്കോസ്, കെ.സി.സി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍, കെ.സി.വൈ.എല്‍ യൂണിറ്റ് പ്രസിന്റ് സ്റ്റിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവരേയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരേയും സമ്മേളനത്തില്‍ ആദരിച്ചു. 2024 വര്‍ഷത്തിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത ചുങ്കം ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൈപ്പുഴ, കിടങ്ങൂര്‍ ഫൊറോനകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിരുന്നു.

Previous Post

കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍ സെക്കണ്ടറിസ്കൂളിന്‍്റെ 117-ാമത് വാര്‍ഷികമാഘോഷിച്ചു

Next Post

21 പുതിയ കര്‍ദ്ദിനാള്‍മാര്‍; ഭാരതസഭയ്ക്ക് അഭിമാനമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവകാട്ടില്‍

Total
0
Share
error: Content is protected !!