ഉഴവൂര്‍:കെ സി ഡബ്ള്യൂ.എ ഉഴവൂര്‍ ഫൊറോന വനിത ദിനാഘോഷം സംഘടിപ്പിച്ചു . ് ഉഴവൂര്‍ പാരീഷ് ഹാളില്‍ ഫൊറോന പ്രസിഡന്‍റ് ഡോ. ഷൈനി സ്റ്റീഫന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ളിയന്‍ ഫാ.കുര്യന്‍ തട്ടാര്‍കുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ ഡോ.സി കരുണ എസ് വി എം, ഫൊറോന സെക്രട്ടറി കുഞ്ഞുമോള്‍ റോയ്, ഫൊറോന വൈസ് പ്രസിഡന്‍റ് ഷീല സൈമണ്‍ , രജിത ഷെല്ലി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തോട് അനുബന്ധിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ വനിത ദിന സന്ദേശം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി. 250 ഓളം പേര്‍ സംബന്ധിച്ചു .