സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു

പുതുവേലി: കെ സി ഡബ്ള്യു എ പുതുവേലി യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ര്ട വനിത ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി പ്രകാശനം ചെയ്തു. വികാരി ഫാ. ജോസഫ് ഈഴാറാത്ത് കയ്യെഴുത്ത് പ്രതി പ്രകാശനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ജിഷ ആല്‍വിന്‍്റെ നേതൃത്വത്തില്‍ 12 അംഗങ്ങള്‍ ചേര്‍ന്നാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയത്. തെയ്യാമ്മ ജോസ് കോച്ചേരിയില്‍, റജീന തോമസ് ചിറയത്ത്, മേരിക്കുട്ടി ബാബു പെരുന്നിലത്തില്‍, കുഞ്ഞുമോള്‍ റോയി പെരുന്നിലത്തില്‍, ഡോളി ജോസ് ചിറയില്‍, ബിന്ദു ചാക്കോ പുളിമൂട്ടില്‍, ജോളി സാജു പെരുന്നിലത്തില്‍, സ്മിത ജോബി പൂക്കൂട്ടത്തില്‍ ,സന്ധ്യ അജോഷ് കല്ലാനിക്കമാലില്‍, സീബ ബിജോ ഞാറക്കാട്, സൗമ്യ മാത്യു കൂറ്റപ്പാലയില്‍ എന്നിവര്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് യജ്ഞത്തില്‍ പങ്കാളികളായി. ജനിന്‍ ജോസ് ചിറയില്‍ ഈ യജ്ഞം സ്പോണ്‍സര്‍ ചെയ്തു. പങ്കാളികളായ ഏവര്‍ക്കും കെ സി സി മെഡലും കെ സി ഡബ്ള്യു എ മെമന്‍്റോയും നല്‍കി ആദരിച്ചു.

 

Previous Post

വനിതാ ദിനാചരണമൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

2025 ജൂബിലിയും കൗണ്‍സില്‍ പ്രമാണ രേഖകളുടെ പഠനവും

Total
0
Share
error: Content is protected !!