ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യൂ.എ കൈപ്പുഴ ഫൊറോനാ ഈ വര്‍ഷത്തെ വനിതാ ദിനം ഏറ്റുമാനൂര്‍ യൂണിറ്റില്‍ വച്ചു നടത്തി. ഇതോടനുബന്ധിച്ച് വിവിധ യൂണിറ്റില്‍ നിന്നും 5 വനിതാ രത്നങ്ങളേയും, വിമണ്‍ ഓഫ് ദ ഈയര്‍, ക്യൂന്‍ ഓഫ് ദ ഡേ എന്നിവരെയും തിരഞ്ഞെടുത്തു. കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ മാസം ജന്മ ദിനം ആഘോഷി ക്കുന്നവരോടൊപ്പം കേക്ക് മുറിച്ചു സന്തോഷം പങ്കു വച്ചു. ഏറ്റുമാനൂര്‍ യൂണിറ്റില്‍ നിന്നുള്ള മിനി തോമസ്,നടുതുണ്ടത്തില്‍ ക്യൂന്‍ ഓഫ് ദ ഡേ യായും ജിന്‍സി ഷിജോ,കിഴക്കെവള്ളിക്കാട്ടില്‍ വനിതാ രത്നമായും തിരഞ്ഞെടുക്കപ്പെട്ടു.ഇതിനോടൊപ്പം ‘ ഇന്നത്തെ വനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍; അതിജീവന മാര്‍ഗ്ഗങ്ങള്‍ ”എന്ന വിഷയത്തില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആഷ മരിയ പോള്‍ ക്ളാസ്സ് നയിച്ചു.