കോട്ടയം : കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന തല വനിതാ ദിനാഘോഷം മള്ളൂശ്ശേരി സെന്‍്റ്തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു.
കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍്റ് അനില ബാബുവിന്‍്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊറോന ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആ മുഖ സന്ദേശം നല്‍കി. മള്ളൂശ്ശേരി ഇടവക വികാരി ഫാ.ജോസ് കടവില്‍ ചിറ വനിതാ ദിന സെമിനാര്‍ നയിച്ചു. ബി.എസ്.സി നഴ്സിംഗില്‍ ഒന്നാം റാങ്ക് നേടിയ മള്ളൂശ്ശേരി ഇടവകാംഗമായ വഞ്ചിപ്പുരയ്ക്കല്‍ ഫേബ സാറാ വിനോദിനെ യോഗത്തില്‍ ആദരിച്ചു. നീറിക്കാട് ഇടവക വികാരി ഫാ. ജോസ് കുറുപ്പംതറ, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. നിഷ വി.ജോണ്‍ , ഫൊറോന സെക്രട്ടറി സുജ ബേബി കൊച്ചു പാലത്താനത്ത് , ജോയന്‍റ് സെക്രട്ടറ ജീന സിബി പടിഞ്ഞാറേക്കര, മള്ളൂശ്ശേരി യൂണിറ്റ് പ്രസിഡന്‍്റ് ബെറ്റി തോമസ് നടുവത്ത്, വൈസ് പ്രസിഡന്‍്റ് ബേബിക്കുട്ടി മാത്യു പുത്തന്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം
