ക്നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍ പുതിയ അതിരൂപതാ ഭരണസമിതി സത്യപ്രതിജ്ഞ ജനുവരി 16 ന് ചൈതന്യയില്‍

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ 2024-2026 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അതിരൂപതാ ഭരണസമിതി ജനുവരി 16 ന് സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേല്‍ക്കും. രാവിലെ 10.30 ന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 2021-23 കാലഘട്ടത്തിലെ വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളുടെ യോഗം ചേരും. തുടര്‍ന്ന് കെ.സി.ഡബ്ല്യു.എയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സന്ദേശം നല്‍കും. സ്ഥാനമൊഴിയുന്ന ഭാരവാഹികളെ മൊമന്റോ നല്‍കി ആദരിക്കും. കഴിഞ്ഞ ഭരണസമിതികാലയളവിലെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും പുതുതായി ചുമതലയേല്‍ക്കുന്ന വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്ക് പുതിയ വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രഥമയോഗം ചേര്‍ന്ന് പുതിയ കര്‍മ്മപദ്ധതികള്‍ക്കു രൂപം നല്‍കും. തുടര്‍ന്ന് അതിരൂപതാ എക്സിക്യൂട്ടീവ് യോഗവും ചേരും.

 

Previous Post

സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ ഇടയശ്രേഷ്‌ഠന്‍

Next Post

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ചിരി ക്ലബ്ബ് രൂപീകരിച്ചു

Total
0
Share
error: Content is protected !!