KCCNC – Kids ക്ലബ്ബിന്റ്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി

സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കിഡ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി. ഡോ. സിമിലി പടിഞ്ഞാത്തും, ജസ്നി മേനാംകുന്നേലും, സാന്‍ഹൊസെ ഫയര്‍ സ്റ്റേഷന്‍ നിന്നും ഫയര്‍ഫോഴ്സിമാരും ചേര്‍ന്നാണ് പാരീഷ് ഹാളില്‍ വച്ച് ക്ളാസുകള്‍  നയിച്ചത് . അന്നേ ദിവസം ഫയര്‍ എന്‍ജിന്‍െറ പ്രവര്‍ത്തനങ്ങളെ പറ്റിയും വിശദമായാ ക്ളാസുകള്‍ നടത്തുകയും ചെയ്തു . കിഡ്സ് ക്ളബ് പ്രിന്‍സിപ്പല്‍ സുനു വിവിന്‍ ഓണശേരിലിന്‍െറ നേതൃത്വത്തില്‍ ആണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ.ജെമി പുതുശ്ശേരില്‍ , സി.സി.ഡി ഡി.ആര്‍.ഇ ജയ്സണ്‍ നടകുഴിക്കല്‍, കെ.സി.സി.എന്‍.സി പ്രസിഡന്‍്റ് ഷിബു പാലക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കിഡ്സ ്ക്ളബ് പ്രതിനിധി നോവ നന്ദി പറഞ്ഞു.

 

Previous Post

ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പി.കെ.എം കോളജ് ജേതാക്കള്‍

Next Post

രണ്ടാംഘട്ട ലാപ് ടോപ് വിതരണം പൂര്‍ത്തിയാക്കി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!