രണ്ടാംഘട്ട ലാപ് ടോപ് വിതരണം പൂര്‍ത്തിയാക്കി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഉന്നമനത്തിനും തൊഴിലവസരം ഒരുക്കുന്നതിനും വേണ്ടി രണ്ടാംഘട്ട ലാപ് ടോപ് വിതരണം പൂര്‍ത്തിയാക്കി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയായ ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും 50% സബ്‌സിഡിയും 50% വായ്പയും ലഭ്യമാക്കിയാണ് ലാപ്‌ടോപ് വിതരണം നടപ്പിലാക്കിയത്. തുടര്‍പഠനത്തോടൊപ്പം തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും, സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനും ലക്ഷ്യംവച്ചു കൊണ്ടാണ്പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി ശ്രീമതി റോസക്കുട്ടി എബ്രാഹം ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, ഇടുക്കി വിമന്‍സ്‌കൗണ്‍സില്‍ സെക്രട്ടറി ശ്രീമതി ഗ്രേസി ആന്റണി, എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ആലിസ് വര്‍ഗീസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗ്രാമങ്ങളിലായി ആദ്യ ഘട്ടത്തില്‍ 65 വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ഘട്ടത്തില്‍ 35 വിദ്യാത്ഥികള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമായത്.

Previous Post

KCCNC – Kids ക്ലബ്ബിന്റ്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കി

Next Post

കൂടല്ലൂര്‍ സെന്‍്റ് ജോസഫ് യു പി സ്കൂളില്‍ നാടന്‍ പാട്ട് മത്സരം നടത്തി

Total
0
Share
error: Content is protected !!