കര്‍ഷക ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു

ചേര്‍പ്പുങ്കല്‍ :ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് (കല്ലൂര്‍ പള്ളി ) യില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി വികാരി റവ:ഫാദര്‍ ജെയിംസ് കണ്ടങ്കരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയില്‍ ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു. കെ.സി.സി. രൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി.കുര്യാക്കോസ് വിഷയാവതരണം നടത്തി. കര്‍ഷക ഫൊറംറകിടങ്ങൂര്‍ ഫൊറോന കണ്‍വീനര്‍ ജോണ്‍ മാവേലി, ആശംസ പ്രസംഗം നടത്തി. യൂണിററ്റ് പ്രസിഡന്റ് ജോയ് വടക്കേക്കുറ്റ് സ്വാഗതവും, ഷിമ്മി മഞ്ഞാങ്കല്‍ കൃതജ്ഞതയും പറഞ്ഞു.

Previous Post

നീണ്ടൂര്‍: കരികുളത്തില്‍ കെ.ജെ ലൂക്ക്

Next Post

കര്‍ഷക ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു

Total
0
Share
error: Content is protected !!