കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി യോഗം

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 2024-ലെ ആദ്യ വര്‍ക്കിംഗ് കമ്മിറ്റി യോഗം അള്‍ജീരിയ ടൂണീഷ്യ അപ്പോസ്തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ജനറല്‍ മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണവും ബേബി മുളവേലിപുറത്ത് സ്വാഗതവും ജോണ്‍ തെരുവത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.
ക്‌നാനായ കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനും ആഗോളതലത്തിലുള്ള വളര്‍ച്ചക്കുമായി സമുദായ അംഗങ്ങള്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി രൂപത അധ്യക്ഷനോടൊപ്പം അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കുര്യന്‍ വയലുങ്കല്‍ പിതാവ് അഭിപ്രായപ്പെട്ടു.

യോഗത്തിന് ജോസ് കണിയാപറമ്പില്‍, ടോം കരികുളം, ഷിജു കൂറാനയില്‍,സാബു കരിശ്ശേരിക്കല്‍, ബിനു ചെങ്ങളം എന്നിവര്‍ നേതൃത്വം കൊടുത്തു. ഫൊറോന പ്രസിഡന്റുമാരായ ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, എബ്രഹാം വെളിയത്ത്, ബെന്നി ഇല്ലിക്കല്‍, എബ്രഹാം കുരീക്കോട്ടില്‍, ഷിബി പഴയമ്പള്ളി, തങ്കച്ചന്‍ തേക്കിലക്കാട്ടില്‍, അഡ്വ. അജി കോയിക്കല്‍, KCYL അതിരൂപതാ ഭാരവാഹികളും മറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

 

Previous Post

പയ്യാവൂര്‍: പുതുശ്ശേരില്‍ മാത്യു

Next Post

കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന് (ജനുവരി 17)  

Total
0
Share
error: Content is protected !!