മള്ളൂശ്ശേരി : കെ.സി.സി യൂണിറ്റിന്്റെയും റോയല്‍ ക്നാനായ ക്ളബ് മള്ളൂ ശ്ശേരിയുടെയും ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാതല വടംവലി മത്സരം കാരിത്താസ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ഏറ്റുമാനൂര്‍ ഒന്നാം സ്ഥാനവും ചമതച്ചാല്‍ രണ്ടാം സ്ഥാനവും മോനിപ്പള്ളി മുന്നാം സ്ഥാനവും അരയങ്ങാട് നാലാം സ്ഥാനവും നേടി. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് പി.പി സൈമണ്‍ അധ്യഷത വഹിച്ചു. കെ.സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍, ഫൊറോന പ്രസിഡന്‍്റ് ഫിലിപ്പ് പെരിമ്പളത്തുശ്ശേരില്, കെ.സി.വൈ.ല്‍ അതിരൂപതാ പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍,എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം, റോയല്‍ ക്നാനായ ക്ളബ് പ്രസിഡന്‍്റ് എം.സി റെജി മറ്റത്തില്‍, ഫാ.ജോയ്സ് നന്ദി കുന്നേല്‍ , ഫാ.സ്റ്റാബിന് നീര്‍പ്പാറമലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.