കെ.സി.സി മടമ്പം ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും

പന്നിയാല്‍. :ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മടമ്പം ഫൊറോനയുടെ
പ്രവര്‍ത്തന ഉദ്ഘാടനവും ,2022-2025 വര്‍ഷത്തെ മാര്‍ഗരേഖ പ്രകാശനവും. അതിരൂപത, റീജിയണല്‍ ഭാരവാഹികളുടെ സ്വീകരണവും പന്നിയാല്‍ സെന്റ് ജൂഡ് ദേവാലയത്തില്‍ വച്ച് നടത്തി. ചടങ്ങില്‍ അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു, ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട് കുന്നേല്‍ അധ്യക്ഷത വഹിച്ചു. പന്നിയാല്‍ പള്ളി വികാരി ഫാദര്‍ സിനോജ് ജോസഫ് കാരുപ്‌ളാക്കല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍, മടമ്പം ഫൊറോനാ കെസിസി ചാപ്ലിന്‍ ഫാദര്‍ സുനില്‍ പാറക്കല്‍ആമുഖ പ്രഭാഷണം നടത്തി,ഫൊറോനാ വികാരി ഫാദര്‍ ഫിലിപ്പ് രാമചനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി, തുടര്‍ന്ന് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി, ശ്രീ ബേബി മുളവേലി പുറത്ത്, ജോസ് കണിയാപറമ്പില്‍, ബാബു കദളിമറ്റം, ജോണ്‍ തെരുവത്ത്,, ടോം കരിക്കുളം, ഷിജു കൂറനയില്‍, എംസി കുര്യാക്കോസ്, കേ സി ഡബ്ലിയു റീജിയണല്‍ സെക്രട്ടറി ശ്രീമതി ബിന്‍സി മാറികവീട്ടില്‍ എന്നിവര്‍ ആശംസ അറിയിച്ചു.ഉദ്ഘാടനത്തിന് മുമ്പ് നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ അഡ്വ .  ജസ്റ്റിന്‍ പള്ളിവാതുക്കല്‍. സാമുദായിക ശക്തികരണവും ബലപ്പെടലും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.ഫൊറോനയുടെ മാര്‍ഗരേഖ പ്രകാശനം ഫാ. സുനില്‍ പാറക്കല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കെ സി ഡബ്ലിയു എ മടമ്പം യൂണിറ്റ് അവതരിപ്പിച്ച മാര്‍ഗംകളിയും നടത്തി. അതിരൂപത റീജണല്‍ ഭാരവാഹികളെ ആദരിച്ചു. ഫൊറോന ഭാരവാഹികളായ മാനുവല്‍ ടി പി തെക്കേടത്ത്. ബിജു തോമസ് മുല്ലൂര്‍. മനോജ് സ്റ്റീഫന്‍ ഇല്ലിക്കല്‍ എന്നിവര്‍ സന്നഹിതരായിരുന്നു
തുടര്‍ന്ന് ഫൊറോന സെക്രട്ടറി ടോമി കിഴങ്ങാട്ട് നന്ദി പറയുകയും, സ്‌നേഹ വിരുന്നോടുകൂടി പൊതുസമ്മേളനം സമാപിക്കുകയും ചെയ്തു.

 

Previous Post

കരിങ്കുന്നം: വടക്കേകര അന്ന കോര

Next Post

സുജി പുല്ലുകാട്ട് മിഷന്‍ ലീഗ് ദേശിയ പ്രസിഡന്‍റ്

Total
0
Share
error: Content is protected !!