കെ .സി. സി കിടങ്ങൂര്‍ ഫൊറോന കുടുംബ സംഗമം നടത്തി

കിടങ്ങൂര്‍: കെ സി സി കിടങ്ങൂര്‍ ഫൊറോനായുടെ കുടുംബ സംഗമം- കാനായിലെ വിരുന്ന് ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഹാളില്‍ നടന്നു. ഫൊറോനാ പ്രസിഡന്‍്റ് അഡ്വ. ഷൈബി അലക്സ് കണ്ണാംമ്പടത്തിന്‍്റെ അദ്ധ്യക്ഷതില്‍ കൂടിയ പൊതുസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഫൊറോനാ ചാപ്ളയിന്‍ ഫാ ബെന്നി കന്നുവെട്ടിയേല്‍ ആമുഖ സന്ദേശം നല്കി. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വിശിഷ്ട വ്യക്തികളെ ആദരിച്ചു. കിടങ്ങൂര്‍ ഫൊറോനാ തലത്തില്‍ വിശ്വാസപരിശീലനത്തില്‍ 10,12 ക്ളാസുകളില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടിയവര്‍ക്കും മികച്ച കര്‍ഷകനും കര്‍ഷകയ്ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ സി സി കോട്ടയം അതിരൂപതാ പ്രസിഡന്‍്റ് പി എ ബാബു പറമ്പടത്തുമലയില്‍ , ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം , കോട്ടയം ജില്ല പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. അജി കോയിക്കല്‍, പാല നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വെട്ടുകല്ളേല്‍ എന്നിവര്‍ സംസാരിച്ചു. കെ സി സി, കെ സി ഡബ്ള്യു. എ, കെ സി വൈ എല്‍ അതിരൂപതാ, ഫെറോനാ ഭാരവാഹികളും കിടങ്ങൂര്‍ ഫൊറോനയിലെ സമുദായ സംഘടനാ അംഗങ്ങളും വൈദികരും സന്യസ്തരും പരിപാടിയില്‍ പങ്കെടുത്തു. കെ സി സി കിടങ്ങൂര്‍ ഫെറോന സെകട്ടറി ഷിജു ജോസ് മണ്ണൂക്കുന്നേല്‍ സ്വാഗതവും ചേര്‍പ്പുങ്കല്‍ യൂണിറ്റ് സെക്രട്ടറി ഷിമി മഞ്ഞാങ്കല്‍ നന്ദിയും പറഞ്ഞു പാലാ ജനറല്‍ ഹോസ്പിറ്റല്‍ മുക്തി വിഭാഗം സൈക്കോളജിസ്റ്റ് ആശ മരിയ പോള്‍ വര്‍ത്തമാനകാല പ്രതിസന്ധികളില്‍ കുടുംബ ബന്ധങ്ങളും പരിശീലനവുംഎന്ന വിഷയത്തില്‍ ക്ളാസ് നയിച്ചു.

Previous Post

പരത്തുംപാറ: പുത്തന്‍വീട്ടില്‍ ഏലിയാമ്മ ജോണ്‍

Next Post

ചമതച്ചാലില്‍ കെ.സി.ഡബ്ള്യൂ.എ വനിതാദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!