ഞീഴൂര്‍ :കെ.സി.സി. ഞീഴൂര്‍ പള്ളി കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞീഴൂര്‍ ടൗണില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. നിലവില്‍ പത്തോളം തരം ഉപകരണങ്ങളാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് കര്‍ഷക ഫൊറം കോട്ടയം അതിരൂപത കണ്‍വീനര്‍ എബ്രാഹം തടത്തില്‍ ഉല്‍ഘാടനയോഗത്തില്‍ സൂചിപ്പിച്ചു. ഞീഴൂരില്‍ ആരംഭിച്ച പദ്ധതി രൂപതയിലെ മുഴുവന്‍ പ്രദേശങ്ങളിലും നടപ്പാക്കാനുള്ള പ്രചോതനമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തു കൊണ്ട് കര്‍ഷക ഫൊറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് പറഞ്ഞു. കെ.സി.സി. കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരിക്കോട്ടില്‍ അദ്യക്ഷത വഹിച്ചു. കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.