കര്‍ഷകരെ ആദരിച്ചു

കരിങ്കുന്നം: കോട്ടയം അതിരൂപത കെ.സി.സി കര്‍ഷക ഫോറം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക ദേവാലയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ മികച്ച കര്‍ഷകരായ ജേക്കബ് ജോസഫ് മാനുങ്കല്‍, സണ്ണി കെ.പി കൂവപ്ലാക്കല്‍, മേഴ്‌സി ജോസ് എടാംപുറം, ബേബി ജോണ്‍ അയിലാരത്ത്, ജോസഫ് മത്തായി നനയാമരുതുങ്കല്‍ എന്നിവരെ ആദരിച്ചു. കര്‍ഷക ഫോറം ചാപ്ലയിന്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ കര്‍ഷകരെ ആദരിക്കുകയും മെമന്റോ നല്കുകയും കര്‍ഷക ഫോറം ചുങ്കം ഫൊറോന കണ്‍വീനര്‍ ഭായി മാത്യു കറുത്തേടം, കെ.സി.സി. കരിങ്കുന്നം യൂണിറ്റ് പ്രസിഡന്റ് ടിനി എടാംപുറം, കര്‍ഷക ഫോറം യൂണിറ്റ് കണ്‍വീനര്‍ ഫിലിപ്പ് തേക്കിലക്കാട്ടില്‍, കെ.സി.സി സെക്രട്ടറി അജിമോന്‍ ഇരട്ടച്ചിറ, ട്രഷറര്‍ പി. സി. സ്റ്റീഫന്‍ പാറടി എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

റോമിലെ സ്പാനിഷ് ചത്വരത്തേയും നടകളേയും കുറിച്ച് നയതന്ത്രതര്‍ക്കം

Next Post

അറ്റ്ലാന്‍റ: പച്ചിക്കര ജോയി

Total
0
Share
error: Content is protected !!