കടുത്തുരുത്തി : വന്യജീവി അക്രമണത്താല്‍ കഷ്ടത അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ പ്രതിക്ഷേത പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന യുടെ നേതൃത്വത്തില്‍ KCWA , KCYL സംയുക്തമായി കടുത്തുരുത്തി ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കടുത്തുരുത്തി ഫൊറോന വികാരി ഫാദര്‍ എബ്രഹാം പറമ്പിട്ട് ഉദ്ഘാടനം ചെയ്ത പ്രതിഷേധ കൂട്ടായ്മയില്‍ കെസിസി പ്രസിഡണ്ട് എബ്രഹാം കുരീക്കോട്ടില്‍ അതിരൂപത ജോയിന്‍ സെക്രട്ടറി എംസി കുര്യാക്കോസ് കെസി ഡബ്ലിയു പ്രസിഡണ്ട് ആനി ടീച്ചര്‍ കെസിസി ഫൊറോന സെക്രട്ടറി ജോര്‍ജുകുട്ടി വലിയവീട്ടില്‍ കെസിവൈഎല്‍ ഫോറോന പ്രസിഡണ്ട് അരുണ്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു ഫാദര്‍ ഷാജി മുകളേല്‍ കെസിസി കെ സി ഡബ്ല്യു കെസിവൈല്‍ യൂണിറ്റ് ഭാരവാഹികള്‍ അടക്കം 150ലധികം ആളുകള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് സ്വാശ്വത പരിഹാരം കണ്ടെത്തുന്നത് വരെ പ്രതിഷേധ പരിപാടികള്‍ തുടരാന്‍ യോഗം തീരുമാനിച്ചു