ക്നാനായ സ്റ്റാര്‍സ് അവധിക്കാല ക്യാമ്പിന് 27 നു തുടക്കം

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് എപ്രില്‍ 27 മുതല്‍ 29 വരെ പേരൂര്‍ കാസാമരിയ സെന്ററില്‍ നടത്തപ്പെടും. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അള്‍ജീരിയ ടൂണീഷ്യ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും വിനോദപരിപാടികളും ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കാര്‍ട്ട് എക്സിക്യൂട്ടീവ് അംഗങ്ങളും ക്നാനായ സ്റ്റാര്‍സ് മെന്റേഴ്സും ക്യാമ്പിനു നേതൃത്വം നല്‍കും. ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 10,11,12 ബാച്ചുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

Previous Post

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!