കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ല് – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കോട്ടയം: കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സൗഹാര്‍ദ്ദ ജിവിത ശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് രജിസ്‌ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനം പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ അവഗണിച്ചുകൊണ്ട് മുന്‍പോട്ടുപോകുവാന്‍ സാധിക്കുകയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള ജീവിത ശൈലിയാണ് ഓരോരുത്തരും അവലമ്പിക്കേണ്ടതെന്നും വരും തലമുറയ്ക്കുവേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടിയില്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓല മെടച്ചില്‍ മത്സരവും ‘തെയ്യം തക തെയ്യാരോ’ നാടോടി നൃത്ത മത്സരവും തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകവും നടത്തപ്പെട്ടു.
കാര്‍ഷിക മേളയുടെ നാലാം ദിനമായ ഇന്ന് (ഫെബ്രുവരി 5-ാം തീയതി ബുധനാഴ്ച്ച) നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 1.00 മണിക്ക്് ബോട്ടില്‍ ബോള്‍ റെയിസ് മത്സരവും 1.30 ന് ‘ആവണി’ തിരുവാതിരകളി മത്സരവും നടത്തപ്പെടും 3.30 ന് ‘കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കാര്‍ഷിക സെമിനാറിന് കാരിത്താസ് ഇന്‍ഡ്യ ക്ലൈമറ്റ് ഡെസ്‌ക് ഹെഡ് ഡോ. വി.ആര്‍ ഹരിദാസ് നേതൃത്വം നല്‍കും. 4.30 ന് വടംവലി മാമാങ്ക മത്സരവും’ നടത്തപ്പെടും. വൈകുന്നേരം 6.30 ന് കൊച്ചിന്‍ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം ‘ഉത്തമന്റെ സങ്കീര്‍ത്തനം’ അരങ്ങേറും.

Previous Post

ബഹ്റൈന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ (ബി.കെ.സി.എ) വാര്‍ഷികാഘോഷം

Next Post

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍

Total
0
Share
error: Content is protected !!