അതിരൂപതല വോളിബോള്‍ ടൂര്‍ണമെന്റ് : മ്രാല ജേതാക്കള്‍

കരിങ്കുന്നം:  സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് KCC കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 2023 ഫെബ്രുവരി 3 ,4 ,5 തീയതികളിലായി അതിരൂപതാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തപ്പെട്ടു,അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും 12 ടീമുകള്‍ പങ്കെടുത്ത പ്രസ്തുത ടൂര്‍ണമെന്റില്‍ മ്രാല , ചാമക്കാല, കല്ലറ പുത്തന്‍ പള്ളി , കരിങ്കുന്നം എന്നീ ടീമുകള്‍ യഥാക്രമം 1, 2 ,3 , 4 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ സി സി അതിരൂപത പ്രസിഡന്റ് ശ്രീ ബാബു പറമ്പേടത്തു മലയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെസിസി അതിരൂപത ഭാരവാഹികള്‍ക്ക് സ്വികരണം നല്‍കിയ ചടങ്ങില്‍ വികാരി ഫാദര്‍ അലക്‌സ് ഓലിക്കര അസിസ്റ്റന്റ് വികാരി ഫാദര്‍ ഷെറിന്‍ കുരുക്കിലേട്ട് , കെസിസി യൂണിറ്റ് പ്രസിഡണ്ട് റ്റിനി തോമസ് എടാമ്പുറം , യൂണിറ്റ് സെക്രട്ടറി അജിമോന്‍ ഫിലിപ്പ് ഇരട്ടച്ചിറ, മറ്റു ഭാരവാഹികള്‍ , KCYL യൂണിറ്റ് പ്രസിഡണ്ട് സുജിത്ത് സാബു നടു പറമ്പില്‍ ,ജൂബിലി കണ്‍വീനര്‍മാരായ സുനില്‍ തോമസ് ,റെജി പി തോമസ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ബിജു നടുപ്പറമ്പില്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

 

Previous Post

യു.കെ ക്നാനായ മക്കള്‍ക്ക് നവ്യാനുഭവമായി പുറത്ത് നമസ്‌ക്കാരം

Next Post

പാചക പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!