കരിങ്കുന്നം : സെന്‍്റ് അഗസ്റ്റിന് സണ്‍ഡേ സ്കൂളില്‍ 2023 ബ24 വര്‍ഷത്തെ വിശ്വാസപരിശീലനവാര്ഷികം ആഘോഷിച്ചു.വികാരി ഫാ. ജെയിംസ് വടക്കേകണ്ടംകരി യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അദിലാബാദ് രൂപതയുടെ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണംകാട് ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയങ്ങളില്‍ പൂജിച്ചുകൊണ്ട് നിങ്ങളോട് ചോദിക്കുന്ന എല്ലാവരോടും യേശുവിനെ പറ്റി പറയേണ്ട സന്ദര്‍ഭങ്ങളില്‍ വ്യക്തവും കൃത്യവുമായ മറുപടി പറയുവാന്‍ ഒരുവനെ പ്രാപ്തരാക്കുന്നത് വിശ്വാസ പരിശീലനത്തിലൂടെയാണന്ന് പിതാവ് ഓര്‍മിപ്പിച്ചു. നമ്മുടെ വിശ്വാസത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും നമ്മള് പഠിക്കണമെന്നും മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയുവാന്‍ സാധിക്കുന്നവരായി മാറണം എന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
അസി. വികാരി ഫാ. അബ്രഹാം പുതുക്കുളത്തില്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ്സെക്രട്ടറി ദിലീപ് ജോസഫ് വെള്ളമറ്റത്തില് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര് ലിജോ ജോര്‍ജ് നനയാമരുതുങ്കല്‍, പി.ടി. എ പ്രസിഡന്‍്റ് റോബിന് മാത്യു വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. സ്റ്റീഫന്‍ സി എ കളപ്പുരയില്‍ നന്ദി പറഞ്ഞു. മിഷന് ലീഗ് കുട്ടികള്‍ മിഷന് പിരിവിലൂടെ സമാഹരിച്ച തുകയില്‍ നിന്നു 25000 രൂപ അദിലാബാദ് രൂപതയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവിന് കൈമാറി. കഴിഞ്ഞവര്‍ഷം എല്ലാ ക്ളാസിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്കും , എല്ലാ ദിവസവും വിശ്വാസ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും, കഴിഞ്ഞവര്‍ഷത്തെ ബെസ്റ്റ് സണ്ഡേസ്കൂള് അധ്യാപകര്‍ക്കും ,ബെസ്റ്റ് മിഷന് ലീഗ് പ്രവര്‍ത്തകര്‍ക്കും ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്കുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
കരിങ്കുന്നത്ത് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
