ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കാന്തളം യൂണിറ്റിന്‍്റെ നേന്തൃത്വത്തില്‍ പിതൃദിനവും സെന്‍റ് ജോസഫ് ദിനവും സമുചിതമായി ആഘോഷിച്ചു. യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്‍്റ് അബ്രഹാം കരിനാട്ടിപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു.ഫോറോനാ പ്രതിനിധി മാത്യു കുന്നത്തറക്കല്‍ പിതൃദിന സന്ദേശം നല്‍കി.യൂണിറ്റ് പ്രസിഡന്‍്റും,അതിരൂപത ഭാരവാഹിയുമായ സാബു കരിശ്ശേരിക്കല്‍ നാമഹേതുക തിരുന്നാള്‍ ആഘോഷിക്കുന്ന വികാരി ഫാ. ബിനു ഉറുമ്പില്‍കരോട്ടിനും മറ്റ് ജോസഫ് നാമധാരികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ ജോസഫ് മാരും ചേര്‍ന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. വികാരി ഫാ.ബിനു ഉറുമ്പില്‍കരോട്ട് മറുപടി പ്രസംഗം നടത്തി. .സാബു കരിശ്ശേരിക്കല്‍, അബ്രഹാം കരിനാട്ടിപ്പറമ്പില്‍, ബിനു കണ്ടനാട്ട്, സനീഷ് മാവേലില്‍, ജിബി കരിനാട്ടിപ്പറമ്പില്‍, മാത്യു കുന്നതറക്കല്‍, സുനോജ് മുണ്ടുവേലില്‍, റോബിന്‍ കുന്നതറക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേന്തൃത്വം നല്‍കി.
കാന്തളത്ത് പിതൃദിനവും സെന്‍റ് ജോസഫ് ദിനവും ആഘോഷിച്ചു
