സ്വാഗത സംഘം രൂപീകരിച്ചു

കണ്ണങ്കര:- കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപികരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കീഴങ്ങാട്ട് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍ജ്യോതി തോമസ് സ്വാഗതം ചെയ്ത യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി റോഷന്‍ ജെയിംസ് നന്ദി പറഞ്ഞു.യോഗത്തില്‍ മുരളി എസ് സാറിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു.ജനറല്‍ കണ്‍വീനറായി റെഫീക്ക് CM സാറിനെയും ജോയിന്റ് കണ്‍വീനറായി സാജു k ചാക്കോ സാറിനെയും തിരഞ്ഞെടുത്തു.ഒപ്പം 2024 ജനുവരി 2 ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.യോഗത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ അധ്യാപക കോര്‍ഡിനേറ്റര്‍ അഭിലാഷ് ജിയോ സണ്ണി ,വാര്‍ഡ് മെമ്പര്‍ TT സാജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ V S സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

നാലാം അതിരൂപതാ അസംബ്ലി: പ്രധാന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

Next Post

കരിപ്പാടം: പൂച്ചക്കാട്ടില്‍ അലേഷിയോ സാബു

Total
0
Share
error: Content is protected !!