കൊയ്ത്തുല്‍സവം

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തില്‍ വാലാച്ചിറ പാടത്ത് സംഘടിപ്പിച്ച കൊയ്ത്തുല്‍സവം കുട്ടികള്‍ക്ക് നവ്യ അനുഭവമായി. പാടശേഖരസമിതി പ്രസിഡന്റ് മാത്തച്ചന്‍ നിലപ്പനാല്‍ ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി വാലാച്ചിറ പാടശേഖരത്തില്‍ മൂന്നുമാസം മുമ്പ് വിദ്യാര്‍ത്ഥികള്‍ ‘ചേറിലാണ് ചോറ്’ എന്ന സന്ദേശവുമായി വിത്ത് വിതച്ചു. തുടര്‍ന്ന് കള പറിക്കുകയും വളമിടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു.

യന്ത്ര സഹായത്തോടെയാണ് പാടശേഖരത്തില്‍ കൊയ്ത്ത് നടന്നതെങ്കിലും കുട്ടികള്‍ക്കുള്ള ഭാഗം അവര്‍ അരിവാളിന് കൊയ്യുകയായിരുന്നു. കുട്ടികള്‍ വിതച്ചതിനാല്‍ പതിവിലും കൂടുതല്‍ വിളവ് ലഭിച്ചതായി കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

Previous Post

നാട്ടു ചന്തയുമായി സ്വാശ്രയകൂട്ടായ്മകള്‍

Next Post

ഇടയനോടൊപ്പം 2k24 മടമ്പം ഫൊറോനയില്‍ നടത്തി

Total
0
Share
error: Content is protected !!