ജീസസ് യൂത്ത് കോട്ടയം അതിരൂപത ഭാരവാഹികള്‍

ആഗോള കത്തോലിക്ക യുവജന മിഷനറി കൂട്ടായ്മയായ ജീസസ് യൂത്തിന്റെ, 2024 – 2026 വര്‍ഷത്തെക്കുള്ള കോട്ടയം അതിരൂപത ടീമിന്റെ പുനഃസംഘടന നടന്നു. സനൂപ് തോമസ് മാലക്കല്ല് കോര്‍ഡിനേറ്ററായും ജെയിംസ് തോമസ് അറുന്നൂറ്റിമംഗലം അസി. കോര്‍ഡിനേറ്ററായും ഫാ. സില്‍ജോ ആവണിക്കുന്നേല്‍, ഫാ. ജിബില്‍ കുഴിവേലില്‍ എന്നിവര്‍ ചാപ്ലൈന്‍മാരായും സി. ഐറിന്‍ SJC സിസ്റ്റര്‍ ആനിമേറ്ററായും ചുമതലയേറ്റു.

ആല്‍ഫി ജോര്‍ജ് സജി കല്ലറ പഴയപള്ളി, എബിന്‍ ചാക്കോ കൈപ്പുഴ, അഖില്‍ ടോമി ഞീഴൂര്‍, ക്രിസ്റ്റോ ജോസ് പാഴുത്തുരുത്, ഇസബെല്‍ സണ്ണി മടമ്പം, മീനു A. L. പൂക്കയം, സനല്‍ K സണ്ണി ചാമക്കാല, ട്രീസ ജോണി കിടങ്ങൂര്‍ എന്നിവര്‍ ആണ് മറ്റ് ടീം അംഗങ്ങള്‍. നോബിള്‍ K K പൂക്കയം, ഷിമി സ്റ്റീഫന്‍ ചേര്‍പ്പുങ്കല്‍ എന്നിവര്‍ അനിമേറ്റര്‍മാരായും, ഡാനിയേല്‍ തോമസ് പുന്നത്തുറ എക്‌സ് ഓഫീഷിയോ ആയും പ്രവര്‍ത്തിക്കും. കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന ജീസസ് യൂത്ത് കൂട്ടായ്മയില്‍ , കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയാല്‍ ടീമംഗങ്ങള്‍ അഭിഷേകം ചെയ്യപ്പെട്ടു.

മാമോദീസ സ്വീകരിച്ച ഓരോരുത്തരും മിഷണറിമാരാണെന്നും അതിന് കുറേക്കൂടി ദിശാബോധവും വ്യക്തതയും നല്‍കുവാന്‍ ജീസസ് യൂത്ത് സഹായിക്കുന്നുണ്ട് എന്നുള്ളതും ലോകത്ത് എവിടെ ചെന്നാലും ജീസസ് യൂത്ത് മുന്നേറ്റം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ക്‌നാനായ യുവജങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മാര്‍ മാത്യു മൂലക്കാട്ട്പറഞ്ഞു.

കോട്ടയം അതിരൂപതയിലെ അനേകം വൈദീകരും, സിസ്റ്റേഴ്‌സും, യുവകുടുംബങ്ങളും, യുവജനങ്ങളും പങ്കെടുത്തു.

Previous Post

ഇടയനോടൊപ്പം 2k24 മടമ്പം ഫൊറോനയില്‍ നടത്തി

Next Post

പെസഹാ ദിന ശുശ്രൂഷ

Total
0
Share
error: Content is protected !!