കുടുംബാഭിവൃദ്ധി ശില്പശാല ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി.

ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബാഭിവൃദ്ധി ശില്പശാല സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സമൂഹത്തിന്റെ പ്രാഥമിക തലങ്ങളായ കുടുംബങ്ങളെ നന്മയിലേക്ക് നയിക്കുക എന്നതും അതോടൊപ്പം കുടുംബങ്ങളിലെ വിവിധ പ്രായത്തില്‍ ഉള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആശയ രൂപീകരണം നടത്തുകയും അതിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ സമൂഹത്തിന്റ ഉന്നമനത്തിനായി ഉപയുക്തമാക്കുക എന്നതുമാണ് കുടുംബാഭിവൃദ്ധി ശില്പശാല കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍നാകുന്നേല്‍ നിര്‍വഹിച്ചു. ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍,അനിമേറ്റര്‍ എല്‍സമ്മ തോമസ്, ഉഷ ഗോപി, ലിസി ജോസ്, എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലക്ക് ഇടുക്കി ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് നേതൃത്വം നല്‍കി.

 

 

Previous Post

25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!