ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് സഹായമൊരുക്കുന്നു. വാര്‍ദ്ധക്യത്തില്‍ ആരും ഏതും ഇല്ലാതെ അശരണരായവരോടൊപ്പം സമയം ചെലവഴിക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിനും ജി ഡി എസ് സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. വീടും പരിസരവും ശുദ്ധികരിച്ചും അവര്‍ക്കു വേണ്ട സാന്ത്വന പരിചരണം ഒരുക്കിയുമാണ് വയോധികര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നത്. ജി ഡി എസ് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലും ഈ സൗകര്യം ലഭിക്കുന്നതാണെന്നു ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു