നേതൃ സംഗമം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ ഭാരവാഹികള്‍ക്ക് ഏകദിന നേതൃ പരിശീലനം നല്‍കി . സംഘങ്ങളില്‍ നേതൃവാസന വര്‍ധിപ്പിക്കുന്നതിനും, പിന്നോക്കാവസ്ഥയില്‍ ആയിരിക്കുന്നുന്നവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരിക എന്നതും ആണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് . പരിപാടിയുടെ ഉദ്ഘാടനം എന്‍ ആര്‍ സിറ്റി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ നിര്‍വഹി. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷന്‍ ആയിരുന്നു. തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിബിന്‍ വരമ്പകത്ത്,പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ – കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, എന്നിവര്‍ പ്രസംഗിച്ചു. മാര്‍സ്ലീവാ കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ ബെസിമോള്‍ ബെന്നി, തീര്‍ത്ഥ എസ് കുമാര്‍, മനീഷ മരിയ മാത്യു, ആഷ റോസ് മാത്യു, അനിമേറ്റര്‍ ജിബി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

മാറിടത്ത് പിതൃദിന ആഘോഷങ്ങള്‍ നടത്തി

Next Post

മിഷന്‍ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

Total
0
Share
error: Content is protected !!