കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ പഠിതാക്കളായ മക്കള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. പഠനത്തോടൊപ്പം ഭാഗികമായി തൊഴില്‍ ചെയ്യുന്നതിനുള്ള അവസരവും ഒരുക്കുന്നു. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വാങ്ങുന്നതിന് അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടൊപ്പം വായ്പ സൗകര്യവും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതിയുടെ നടത്തിപ്പ്. വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചക്കുപള്ളം ഗ്രാമ വികസനസമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മേരി സുമി, മെറിന്‍ ഏബ്രാഹം ജസ്റ്റിന്‍ നന്ദികുന്നേല്‍, എല്‍സമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.