ആരോഗ്യ സുരക്ഷ പദ്ധതി ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യ സുരക്ഷ പദ്ധതി ആരംഭിച്ചു. സാധാരണക്കാരെയും നിര്‍ദ്ധനരെയും ആരോഗ്യ സംരക്ഷണത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കാരിത്താസ് ആശുപത്രി ലഭ്യമാക്കുന്ന ആരോഗ്യ സുരക്ഷാ കാര്‍ഡ് കാരിത്താസ് ആശുപത്രിയില്‍ കുറഞ്ഞ ചിലവില്‍ ചികിത്സ ലഭിക്കുന്നതിന് സഹായകമാകും. പദ്ധതിയുടെ ഉദ്ഘാടനം തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ ഫാ. ബിനു കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. പടമുഖം ഫൊറോനാ വികാരി ഷാജി പൂത്തറയില്‍, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ്സ് നന്ദികുന്നേല്‍, ഗ്രീന്‍ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്. പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, കോ – ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ 14 ഓളം പഞ്ചത്തുകളിലെ 2500 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

Previous Post

ചാമക്കാലാ : കോളോബ്രായില്‍ ചാച്ചി ജോസഫ്

Next Post

ജപമാലമാസ ചിന്തകള്‍ – 17

Total
0
Share
error: Content is protected !!