ഗ്രാന്റ് പേരെന്റ്‌സ് ഡേ ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാന്റ് പേരെന്റ്‌സ് ഡേ സംഘടിപ്പിച്ചു. പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പഴയകാല നല്ല അനുഭവങ്ങള്‍ പുതു തലമുറക്ക് കൈമാറ്റം ചെയ്തുകൊണ്ട് പുതു തലമുറയെ ശക്തിപ്പെടുത്തുക എന്നുള്ളതുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സേനാപതി ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ. ഷിജു അവന്നൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ഗ്രാന്‍ഡ് പേരന്റ്‌സിനെ ആദരിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പരിപാടികള്‍ക്ക് സ്വാശ്രയ സംഘ ഭാരവാഹികള്‍ അനിമേറ്റര്‍ മിനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി

Previous Post

ചാമക്കാല: പാറേട്ട് മേരി ചാക്കോ

Next Post

2025 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

Total
0
Share
error: Content is protected !!