കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പതിനഞ്ചാമത് സ്ഥാപക ദിന വാര്ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലെ പതിനാലു പഞ്ചായത്തുകളില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജി ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു നന്മയും സുസ്ഥിര വികസനത്തിന് ഉറപ്പ് നല്കുന്നതുമാണെന്ന് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അഭിപ്രായപ്പെട്ടു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രഹാം, ജസ്റ്റിന്‍ നന്ദികുന്നേല്‍, വിവിധ ഗ്രാമങ്ങളിലെ അനിമേറ്റര്‍മാര്‍, സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ 2025 വര്‍ഷത്തില്‍ ജി ഡി എസ് നടപ്പിലാക്കുന്ന വിവിധ കര്‍മ്മ പദ്ധതികളുടെ പ്രകാശന കര്‍മ്മവുo നിര്‍വഹിക്കപ്പെട്ടു.