കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. അവബോധ ക്ലാസ്സുകളുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ – ഓര്‍ഡിനര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ സിനി സജി എന്നിവര്‍ പ്രസംഗിച്ചു. വിദഗ്ദ്ധരായവര്‍ സെമിനാറിന് നേതൃത്വം നല്‍കി. വിവിധ ഗ്രാമങ്ങളില്‍ അവബോധം നല്‍കുന്നതോടൊപ്പം തുടക്കത്തിലേ രോഗ നിര്‍ണയം നടത്തുന്നതിനാവശ്യമായ മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നതിന് ജി ഡി എസിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നതായി ജി ഡി എസ് സെക്രട്ടറിഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.