സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച ”ജോയ് ഓഫ് ദ വേര്‍ഡ്” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഷിക്കാഗോയില്‍ പ്രകാശനം ചെയ്തു.

ബോംബെയിലെ സെന്റ് പോള്‍ പബ്ലിക്കേഷന്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ തുടര്‍ച്ചയാണിത്. സീറോമലബാര്‍ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ വായനകളുടെ സവിസ്തരവ്യാഖ്യാനമാണ് ഫാ. മുത്തോലത്ത് രണ്ടു വാല്യങ്ങളിലായി നല്കുന്നത്. ഒന്നാം വാല്യം വായനകളുടെ ഒന്നാം സെറ്റും രണ്ടാം വാല്യം രണ്ടാം സെറ്റും അനുസരിച്ചാണു ക്രമപ്പെടുത്തിയിരിക്കുന്നത്.

വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയണുകളുടെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളുമടങ്ങുന്ന സമ്മേളനത്തില്‍ വച്ച്, പുസ്തകത്തിന്റെ കോപ്പി വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാലിനു നല്കിക്കൊണ്ടാണ് മാര്‍ മൂലക്കാട്ട് പുസ്തകത്തിന്റെ വിതരണോല്‍ഘാടനം നിര്‍വഹിച്ചത്. ഫാ. മുത്തോലത്ത് നന്ദിയര്‍പ്പിച്ചു.

 

 

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Next Post

കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചാരണവും

Total
0
Share
error: Content is protected !!