പൗരോഹിത്യം സ്വീകരിച്ചു

കൈപ്പുഴ: ഫാ. തോമസ് (ലിന്റു) പുളിയംപറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചു. കൈപ്പുഴ ഇടവക പുളിയംപറമ്പില്‍ പരേതനായ കുഞ്ഞുമോന്‍ – മിനി ദമ്പതികളുടെ മകനാണ്. കൈപ്പുഴ സെന്റ് മാത്യൂസ് എല്‍.പി സ്‌കൂള്‍, സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2011 ല്‍ ബിജ്‌നോര്‍ രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഉജ്ജയിന്‍ റൂഹാലയ മേജര്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അലഹബാദ് സെന്റ് ജോസഫ് റീജിയണല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്ര പഠനം നടത്തി വൈദിക പരിശീലം പൂര്‍ത്തിയാക്കി. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വച്ച് ബിജ്‌നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ പിതാവിന്റെ കൈവയ്പ് വഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച്, പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

Previous Post

മാലക്കല്ല്: കൊച്ചിക്കുന്നേല്‍ അന്നമ്മ ചാക്കോ

Next Post

വൊക്കേഷന്‍ കമ്മീഷന്‍ ക്യാമ്പ്

Total
0
Share
error: Content is protected !!