KCC UAE യുടെ ചരിത്രത്തില്‍ ആദ്യമായി KCYL ദുബായ് യുടെ നേതൃത്വത്തില്‍ GRANS KPL 2024 എന്ന നാമധേയത്തില്‍ യുഎഇയിലുള്ള വിവിധ യൂണിറ്റുകളെ കോര്‍ത്തിണക്കി ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ മാസം മൂന്നാം തീയതി ദുബായിലെ ജദ്ദാഫില്‍ ജി-ഫോഴ്‌സ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുകയുണ്ടായി. ആറു ടീമുകള്‍ മാറ്റുരച്ച ഈ ടൂര്‍ണമെന്റില്‍ ദുബായില്‍ നിന്ന് Dubai Knanaya Tuskers, Dubai Thekkans, ഷാര്‍ജയില്‍ നിന്ന് Desert Kings Sharjah, Knanaya Knight Riders Sharjah, അബുദാബിയില്‍ നിന്നും Knanaya Royal Sports Abu Dhabi, Al Ain- നില്‍ നിന്നും Kings Al Ain KCC എന്നീ ടീമുകള്‍ പങ്കെടുക്കുകയുണ്ടായി.
ഏകദേശം 09:30 ക്ക് ഉദ്ഘാടന ചടങ്ങിനോട് തുടങ്ങിയ ടൂര്‍ണമെന്റ് കെസിസി യുഎഇ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് തോമസ് നെടുംതുരുത്തിയിലും, കെസിവൈല്‍ യുഎഇ പ്രസിഡന്റ് ശ്രീ അനിറ്റ് ചാക്കോ കിഴക്കെയാക്കല്‍ എന്നിവര്‍ ഉത്ഘാടനം ചെയ്യുകയുണ്ടായി.
വളരെ ആവേശകരമായ പോരാട്ടത്തില്‍ Knanaya Royal Sports Abu Dhabi യും, Dubai Knanaya Tuskers എന്നീ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ ഫൈനലില്‍ ശ്രീ സ്റ്റീഫന്‍ ജോസഫ് കരിംതൊട്ടിയലിന്റെ നേതൃത്വത്തില്‍ കളിച്ച Dubai Knanaya Tuskers, വിജയികളായി Grans KPL കപ്പു ഉയര്‍ത്തുകയും , Knanaya Royal Sports Abu Dhabi runners-up ആവുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെ എല്ലാ കളികളിലും Man of the Match അവാര്‍ഡ് നല്‍കുകയുണ്ടായി. Player of the Tournament ആയി Knanaya Royal Sports Abu Dhabi ടീമില്‍ നിന്നും ശ്രീ സാലു പോള്‍സണ്‍ അര്‍ഹനായി.
Grans Contracting LLC മെയിന്‍ സ്‌പോണ്‍സര്‍ ആയ ഈ ടൂര്‍ണമെന്റ് uae യിലുള്ള കായിക പ്രേമികളെ ആവേശം ചെലുത്തി. ഏകദേശം 250- തോളം കായിക പ്രേമികള്‍ ടൂര്‍ണമെന്റ് സപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. ദുബായ് KCSL, ദുബായ് KCWA എന്നീ സംഘടനകള്‍ ഭക്ഷണ പാനീയ സ്റ്റാള്‍ ഇടുകയുണ്ടായി.
സമാപനചടങ്ങില്‍ uae യിലെ വിവിധ സീനിയര്‍ മെംബേര്‍സ് പങ്കെടുക്കുകയും ചെയ്തു. ലുക്കോസ് തമ്പി എരുമേലിക്കര host ചെയ്ത സമാപന ചടങ്ങില്‍ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്ത ദുബായ് KCYL പ്രസിഡന്റ് ശ്രീ ജോര്‍ജ്കുട്ടീ പുളിയാപ്പിള്ളിലിനെയും, ടൂര്‍ണമെന്റിനു നേതൃത്വം കൊടുത്ത ജനറല്‍ കണ്‍വീനര്‍ ശ്രീ മനു എബ്രഹാം നടുവത്തറയെയും ,കെസിസി ദുബായ് പ്രസിഡന്റ് ശ്രീ തുഷാര്‍ ജോസ് കണിയാംപറമ്പില്‍ തന്റെ ആശംസ പ്രസംഗത്തില്‍ അഭിനന്ദിക്കുകയുണ്ടായി.
ഈ ഒരു ടൂര്‍ണമെന്റില്‍ സഹകരിച്ച എല്ലാ KCYL, KCC ഭാരവാഹികളെയും മെഡല്‍ നല്‍കി യോഗം ആദരിച്ചു. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും മെഡലും നല്‍കുകയുണ്ടായി. ഈ ടൂര്‍ണമെന്റിനു വേണ്ടി സഹകരിച്ച KCYL അഡൈ്വസര്‍ ശ്രീ ബെന്നി ലുക്കോസ് ഒഴുങ്ങാലില്‍ ഉള്‍പ്പെടെ എല്ലാ സ്‌പോണ്‍സഴ്‌സിനും, എല്ലാ സംഘടന ഭാരവാഹികള്‍ക്കും, സീനിയര്‍ മെമ്പേഴ്‌സിനും ശ്രീ ജോര്‍ജ്കുട്ടീ പുളിയാപ്പിള്ളില്‍ നന്ദി അറിയിച്ചുകൊണ്ട് യോഗം അവസാനിച്ചു.
മനു എബ്രഹാം നടുവത്തറ
ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍