മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള സംസ്ഥാനതല അവാര്‍ഡ് ഡോ. ഫെബിന്‍ കുര്യന്‍ ഫ്രാന്‍സിസിന്

കേരളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങള്‍ക്കുള്ള സംസ്ഥാനതല NASC  ഡോക്ടറല്‍ ഡിസര്‍ട്ടേഷന്‍ അവാര്‍ഡിന് ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഉഴവൂര്‍ ഇടവകാംഗമായ എടാട്ടുകുന്നേല്‍ ചാലില്‍ ഡോ. ഫെബിന്‍ കുര്യന്‍ ഫ്രാന്‍സിസ് അര്‍ഹനായി. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും, കോളേജുകളിലും, ഗവേഷണ സ്ഥാപനങ്ങളിലും 2022-ല്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ചതും, പ്രചോദനാത്മകവും, സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പ്രബന്ധത്തിനാണ് അവാര്‍ഡ് നല്‍കപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള അന്തര്‍ദേശീയ കുടിയേറ്റം തനിച്ചാക്കപ്പെടുന്ന മാതാപിതാക്കളില്‍ സൃഷ്ടിക്കുന്ന ആഘാതം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധം, കേരളത്തിന്‍്റെ സാമൂഹിക- സമ്പദ്ഘടനക്കു ഏറെ ആഘാതം സൃഷ്ടിക്കുന്ന യുവതലമുറയുടെ വിദേശ കുടിയേറ്റത്തെ പറ്റിയും അത് സംസ്ഥാനത്ത് തനിച്ചാക്കപ്പെടുന്ന പ്രായമായ മാതാപിതാക്കളില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക-സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളെ പറ്റിയുമാണ് ഗവേഷണത്തില്‍ അപഗ്രനഥിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്‍്ററായ തേവര എസ്.എച്ച് കോളേജിലെ ഡിപ്പാര്‍ട്മെന്‍്റ് ഓഫ് ഇക്കണോമിക്സില്‍ നിന്നും ഡോ. കെ. വി രാജുവിന്‍്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍. ഗോപിനാഥ് രവീന്ദ്രന്‍ ഡോ. ഫെബിന് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.

Previous Post

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

Next Post

ഡിട്രോയിറ്റ്: എസ്.എച്ച്.മൗണ്ട് കിഴക്കേക്കാട്ടില്‍ മേരി മാത്യു

Total
0
Share
error: Content is protected !!