ഡല്‍ഹി : വസന്ത കുഞ്ചിലുള്ള നിര്‍മ്മല്‍ ജ്യോതി കോണ്‍വെന്‍്റ് ഹാളില്‍ വച്ച് ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ വിമന്‍സ് ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം ( Choral Fiest 2k24 ) നടത്തപ്പെട്ടു. കുരിശിന്‍്റെ വഴി പ്രാര്‍ത്ഥനയോടെ ദിനാചരണം ആരംഭിച്ചു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനു ശേഷം സി. കീര്‍ത്തന എസ്. ജെ. സി യുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ക്ളാസ് എടുത്തു. തുടര്‍ന്ന് പള്ളിപ്പാട്ട് മത്സരം നടത്തപ്പെട്ടു. നാല് സോണുകളില്‍ നിന്നും ഓരോ ടീം വീതം മത്സരത്തില്‍ പങ്കെടുത്തു. വെസ്റ്റ് സോണും നോര്‍ത്ത് ഈസ്റ്റ് സോണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സൗത്ത് സോണും ഈസ്റ്റ് സോണും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിമന്‍സ് ഫോറം പ്രസിഡന്‍്റ് അജിമോള്‍ ജില്‍സ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഡി. കെ. സി. എം ചാപ്ളയിന്‍ ഫാ. സ്റ്റീഫന്‍ ജെ. വെട്ടുവേലില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍്റ് ബിന്‍സി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി അന്നമ്മ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. നിക്കോള്‍ എസ്. വി. എം ആശംസകള്‍ നേര്‍ന്നു. മുന്‍കാല വിമന്‍സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളെയും, 2023 ല്‍ മെഡിക്കല്‍ & നോണ്‍ മെഡിക്കല്‍ മേഖലയില്‍ പ്രമോഷന്‍ കിട്ടിയവരെയും 75 വയസ്സിന് മുകളില്‍ പ്രായമുള്ള അംഗങ്ങളെയും ആദരിച്ചു. പ്രസിഡന്‍്റ് അജിമോള്‍ ജില്‍സ് കേക്ക് മുറിച്ചു. ജോയിന്‍റ് സെക്രട്ടറി ജെസ്സി ജോയി നന്ദി പറഞ്ഞു. വിമണ്‍സ് ഫോറം ചാപ്ളയിന്‍ ഫാ. സാമുവല്‍ ആനിമൂട്ടില്‍, ആനിമേറ്റര്‍ സി . വന്ദന എസ്. ജെ. സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.