Dallas : ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് Dallas Fort Worth ന്റെ (KCADFW) 2025 -2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും വാലന്റൈന്‍സ് ഡേ ആഘോഷവും ‘പൈതൃകം 2025’ വര്‍ണശബളമായ പരിപാടികളോടെ ഫെബ്രുവരി 21 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫാര്‍മേഴ്സ് ബ്രാഞ്ചിലെ ക്‌നായി തൊമ്മന്‍ ഹാളില്‍ നടത്തി.
മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെന യുടെ സാന്നിധ്യം പരിപാടിക്ക് ആവേശമുണര്‍ത്തി . KCCNA പ്രസിഡന്റ് ഷാജി എടാട്ട്, KCCNA സെക്രട്ടറി അജിഷ് പോത്തന്‍ താമറത്ത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, KCCNA ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തൊലിക് ഇടവക വികാരി ഫാ.അ ബ്രഹാം കളരിക്കല്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു .
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും നടവിളിയുടെയും അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത് .ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എ.ഡി.എഫ്.ഡബ്ല്യു എക്സിക്യുട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വര്‍ഷത്തേക്ക് അധികാരമേറ്റത് . മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഡാളസ് ഫോര്‍ട്ട് അസോസിയേഷന്‍ ഈ മെട്രോപ്ലെക്‌സിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ഞൂറോളം വരുന്ന ക്‌നാനായ കുടുബങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു. അതില്‍ ഏറെയും ക്‌നാനായ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനത്തിനും പുതു തലമുറയെ പാരമ്പര്യത്തില്‍ അടിയുറപ്പിച്ചു വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം ഇട്ടുള്ളവയാണ്.
KCADFW പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മിസ് ലെന പൈതൃകം ‘2025 ന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ലോകത്തില്‍ എവിടെച്ചെന്നാലും ക്‌നാനായക്കാരുടെ ഒത്തൊരുമയും സഹകരണവും എന്നെ ആശ്ചര്യപ്പെടുത്തിയെന്നു ലെന പറഞ്ഞു . ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് വികാരി റെവ. ഫാ. അബ്രഹാം കളരിക്കല്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തി . KCCNA പ്രസിഡന്റ് ഷാജി എടാട്ട് മുഖ്യ പ്രാഭാക്ഷണം നടത്തി. KCCNA യുടെ പബ്ലിക് റിലേഷന്‌സ് ഓഫീസര്‍കൂടിയായ ബൈജു ആലപ്പാട്ടിന്റെ നേതൃത്ത്വം ഡാളസ് ക്‌നാനായ അസോസിയേഷന് ഒരു മുതല്‍ കൂട്ടാകുമെന്നു ഷാജി എടാട്ട് പറഞ്ഞു. ഡാളസ് കമ്മ്യൂണിറ്റിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഭാവനകള്‍ KCCNA യുടെ മികച്ച പ്രവത്തനങ്ങള്‍ക്കു വളെരയധികം സഹായകമായിയെന്നും ഷാജി എടാട്ട് പ്രസ്താവിച്ചു.
KCCNA സെക്രട്ടറി അജിഷ് പോത്തന്‍ താമറത്ത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, KCCNA ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു . KCADFW വൈസ് പ്രസിഡന്റ് ജോബി പഴുക്കായില്‍ സ്വാഗതവും സെക്രട്ടറി ബിനോയ് പുത്തെന്‍മഠത്തില്‍ നന്ദിയും പറഞ്ഞു . KCADFW ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാല്‍ ,ട്രഷറര്‍ ഷോണ്‍ ഏലൂര്‍ , വിമെന്‍സ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പില്‍ ,നാഷണല്‍ കൗണ്‍സില്‍ മെംബേര്‍സ് ബിബിന്‍ വില്ലൂത്തറ,ജിജി കുന്നശ്ശേരിയില്‍ ,സേവ്യര്‍ ചിറയില്‍ ,സില്‍വെസ്റ്റര്‍ കോടുന്നിനാം കുന്നേല്‍ ,ലൂസി തറയില്‍,തങ്കച്ചന്‍ കിഴക്കെപുറത്തു ,സുജിത് വിശാഖംതറ, കെവിന്‍ പല്ലാട്ടുമഠം Dr.സ്റ്റീഫന്‍ പോട്ടൂര്‍ യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയില്‍ KCYL പ്രസിഡന്റ് ആരോണ്‍ കൊച്ചാനയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കെസിഎഡിഎഫ്ഡബ്ല്യുവിന്റെയും അതിന്റെ ഉപസംഘടനകളായ വിമന്‍സ് ഫോറം, കെസിവൈഎല്‍, യുവജനവേദി, കിഡ്സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെതു . പരിപാടിയുടെ ഭാഗമായി ഡാലസ് വിമന്‍സ് ഫോറം യുവജനവേദി, കിഡ്സ് ക്ലബ്, കെസിവൈഎല്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും കലാ പരിപാടികളും ഉള്‍ക്കൊള്ളുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടന്നു . കൂടാതെ, KCADFW-ന്റെ മുന്‍ പ്രസിഡന്റുമാരെയും, KCCNA എക്‌സിക്യൂട്ടീവുകള്‍ എന്നിവരെ ആദരിച്ചു . ഡാളസില്‍ നിന്നുള്ള വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം,യുവജനവേദി നാഷണല്‍ സെക്രട്ടറി ലൂക്ക് കുന്നേല്‍ ,KCYL നാഷണല്‍ ട്രഷറര്‍ മിഷേല്‍ പറമ്പേട്ട് KCYL ടെക്‌സാസ് RVP റെയ്ന കാ രക്കാട്ടില്‍ എന്നിവരെയും ആദരിച്ചു .