കാരിത്താസ് നഴ്‌സിംഗ് കോളേജിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനെക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘പ്രീനേറ്റല്‍ ജനറ്റിക്സ് ആന്‍ഡ് ജീനോമിക്സ് -ഡയഗ്‌നോസിസ് ഫോര്‍ എ ഹെല്‍ത്തി പ്രെഗ്‌നന്‍സി ‘എന്ന വിഷയത്തില്‍ സംസ്ഥാനതല കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റെവ .ഡോ .ബിനു കുന്നത്ത് ഉത്ഘാടനം നിര്‍വഹിച്ചു പ്രസംഗിച്ചു. കോണ്‍ഫെറെന്‍സില്‍ കേരളത്തിലെ വിവിധ കോളേജില്‍ നിന്നും നൂറോളം ആളുകള്‍ പങ്കെടുത്തു ..ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷനിസ്റ്റ് ആയ പ്രൊഫ് ഡോ .സണ്ണി ലൂക്ക്‌നോടൊപ്പം ഡോ .സുമിത്ര വിശ്വനാഥന്‍ , ഡോ .അനിത ജോസഫ് , പ്രൊഫ സര്‍ ലിസി ജോണ്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.