കണ്ണൂര്‍ റീജിയന്‍ കലാമത്സരം: മടമ്പം മേഖലയ്ക്ക് ഒന്നാം സ്ഥാനം

ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്‍ കലാമത്സരങ്ങള്‍ പയ്യാവൂര്‍ സെന്‍്റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. മടമ്പം, രാജപുരം, പെരിക്കല്ലൂര്‍, ചങ്ങലേരി എന്നീ 4 ഫോറോനാകളില്‍ നിന്നായി 250 ഓളം കുട്ടികള്‍ മാറ്റുരച്ച മത്സരം മടമ്പം ഫൊറോനാ വികാരി ഫാ .സജി മത്തൊനത് ഉദ്ഘാടനം ചെയ്തു. പല വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മടമ്പം മേഖല ഒന്നാം സ്ഥാനവും രാജപുരം മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാഖ തലത്തില്‍ മടമ്പം ശാഖ ഒന്നാം സ്ഥാനവും ചുള്ളിക്കര ശാഖ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.. ആവേശകരമായ മത്സരത്തിന്‍്റെ സമാപന സമ്മേളനം മടമ്പം മേഖല ഡയറക് ടര്‍ ഫാ. ബിബിന്‍ അഞ്ചെമ്പില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കി. പരിപാടിക്ക് കണ്ണൂര്‍ റീജിയന്‍ ഡയറക്ടര്‍ ഫാ.സിബിന്‍ കൂട്ടക്കല്ലിങ്കല്‍, സി. തെരേസ എസ് വി എം , ബിനീത് വിന്‍സണ്‍, അലക്സ് ജോസ്, സോനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Next Post

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളജിന് മൂന്നാംസ്ഥാനം

Total
0
Share
error: Content is protected !!