മാന്നാനം : സെന്‍്റ് സ്റ്റീഫന്‍സ് ഇടവകയില്‍ 2024-25 വര്‍ഷത്തെ തിരുബാലസഖ്യം, മിഷന്‍ലീഗ്, സംഘടനകളുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു. പതാക ഉയര്‍ത്തലിനുശേഷം സി.എം.എല്‍ പ്രസിഡന്‍്റ് എല്‍സിയ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. റോയി കാഞ്ഞിരത്തുംമ്മൂട്ടില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു. വൈസ് ഡയറക്ടര്‍, ഷൈനി ജയ്മോന്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ റ്റി. പി. മാത്യു തൊട്ടിയില്‍, തിരുബാലസഖ്യം പ്രസിഡന്‍്റ് ഹന്ന, സിസ്റ്റര്‍ അഡൈ്വസര്‍ സി. ഗ്രേസ്ന എസ്.വി.എം, സി. ഷൈനി എസ്.വി.എം , എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ജൂലൈ 12 പേരെന്‍്റ്സ് ഡേ യോട് അനുബന്ധിച്ചു 2000 നു ശേഷം വിവാഹിതരായ 4 മക്കള്‍ ഉള്ള ദമ്പതികളെ ആദരിക്കുകയും ചെയ്തു.
മാന്നാനത്ത് തിരുബാലസഖ്യം, മിഷന്‍ലീഗ്, സംഘടനകളുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി
