ChatTEA : ഹ്യൂമന്‍ ലൈബ്രറി പരിപാടി നടത്തി

പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഷെയര്‍ യുവര്‍ സ്‌പെയര്‍, മൂവ്‌മെന്റ് ന്റെ ആഭിമുഖ്യത്തില്‍ ChatTEA : ഹ്യൂമന്‍ ലൈബ്രറി പരിപാടി നടത്തി. വൈകല്യങ്ങളെ മാറി കടന്നു കൊണ്ട് നാം എങ്ങനെ ജീവിക്കണം എന്നും ജീവിതത്തില്‍ എങ്ങനെ നേട്ടങ്ങള്‍ സ്വന്തമാക്കാം എന്നും ശ്രീ ഗോവിന്ദന്‍ കുട്ടികളോട് പറഞ്ഞു.പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തില്‍ ഉണ്ടാവാം അതിനെ നേരിടാന്‍ ശ്രമിക്കുമ്പോളാണ് ജീവിത വിജയം കൈവരുന്നത് എന്നും പറഞ്ഞു കൊണ്ട് ശ്രീ ഗോവിന്ദന്‍ തന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കെ വച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു ഏവരെയും സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ജെസ്സി എന്‍.സി അധ്യക്ഷ പ്രസംഗം നടത്തി.കോളേജ് ലൈബ്രേറിയന്‍ ദീപ ജോണ്‍ നന്ദിയര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.

 

 

Previous Post

അധ്യാപക ദിനവും,മാതാവിന്‍്റെ ജനന തിരുനാളും ആഘോഷിച്ച് കെ. സി. വൈ. എല്‍ മണക്കാട്

Next Post

അരീക്കര: ആലുങ്കല്‍ എ.ഇ ജോസഫ്

Total
0
Share
error: Content is protected !!