നട്ടെല്ലില്‍ വളവുമായി എത്തിയ യുവതിക്ക് ആശ്വാസമേകി കാരിത്താസ് ആശുപത്രി

കോട്ടയം : നട്ടെല്ലിന്റെ വളവുമായി ദീര്‍ഘ കാലമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയുടെ നട്ടെല്ലിലെ
വളവു നിവര്‍ത്തി ആശ്വാസമേകി കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍.
കൗമാരപ്രായത്തിലുള്ളവര്‍ക്ക് നട്ടെല്ലില്‍ ബാധിക്കുന്ന ഇഡിയൊപാത്തിക് സ്‌കോളിയോസിസ് എന്ന വളരെ വിരളമായ അവസ്ഥ ബാധിച്ച യുവതിയെ ആണ് നീണ്ട 8 മണിക്കൂര്‍ സര്‍ജറി കൊണ്ട് ഡോ ജോമിന്‍ നട്ടെല്ലിലെ വളവു നിവര്‍ത്തി ശരിയാക്കിയത്.

സാധാരണയായി ഇത്തരത്തില്‍ ഉള്ള വളവുകള്‍ ആര്‍ത്തവം ആരംഭിച്ച പെണ്‍കുട്ടികളിലാണ് കണ്ട് വരുന്നത്. വളര്‍ച്ചയുടെ ഭാഗമായാണ് ഈ വളവുകള്‍ വലുതാവുന്നത്. എങ്കിലും ഇത്തരത്തിലുള്ള വലിയ വളവുകള്‍ ചികിത്സിക്കാതെ ഇരുന്നാല്‍, പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് കൂടുതല്‍ വളയാനും, കുട്ടിയുടെ ശരീരാകൃതിയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ വരാനും തുടങ്ങും. ഇത് കൂടാതെ ശ്വാസ തടസ്സം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങളിലേക്കും എത്തിക്കും .ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പോംവഴി , വളവു വഷളാകുന്നതിന് മുന്‍പേ ശസ്സ്ത്രക്രിയ നടത്തുകഎന്നതാണ് .

ഇങ്ങനെ ഉള്ള ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ കാലുകള്‍ തളര്‍ച്ച ഉണ്ടാവുന്നതാണ് ഇതിലെ പ്രധാനപെട്ട സങ്കീര്‍ണത ഇത്തരത്തിലുള്ള കോംപ്ലിക്കേഷന്‍ വരാതിരിക്കാന്‍, ഓപ്പറേഷന്‍ നടക്കുമ്പോള്‍ രോഗിയുടെ കാലുകളുടെ ബലം നോക്കാന്‍ ഉള്ള നൂതന സംവിധാനം ആയ ന്യൂറോമോണിറ്റോറിംഗ് (IONM) എന്ന ടെക്നിക്കിന്റെ സഹായത്തോടെ ആണ് ഈ ഓപ്പറേഷന്‍ നടന്നത്.

സര്‍ജറി കഴിഞ്ഞു സുഖപ്പെട്ടു വരുന്ന രോഗിയ്ക്ക് അധികം വൈകാതെ തന്നെ സ്വന്തം കാര്യങ്ങള്‍ എല്ലാം സ്വയം ചെയ്യാനായി കഴിയും . ഒരു മാസത്തെ വിശ്രമത്തിന് ശേഷം സര്‍ജറി കഴിഞ്ഞ പെണ്‍കുട്ടി പഠനം തുടരുന്നതിനായി യു കെ യിലേക്ക് പോവുകയാണ്.

എല്ലു രോഗ സംബന്ധിയായ ഇത്തരം സങ്കീര്‍ണ്ണതകളെ പാര്‍ശ്വഫലങ്ങള്‍ കൂടാതെ ഭേദമാക്കാന്‍ കഴിയുക എന്ന അപൂര്‍വ നേട്ടം കാരിത്താസ് ഓര്‍ത്തോ വിഭാഗത്തിന്റെ പ്രാഗത്ഭ്യമാണ് തെളിയിക്കുന്നത് എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ ഗവേഷണങ്ങളുടെ അനന്തരഫലവും നൂതന സാങ്കേതിക ചികിത്സാരീതികളുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് കാരിത്താസിന് ആത്മവിശ്വാസം നല്‍കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നട്ടെല്ലിന്റെ വിവിധതരം പ്രശ്‌നങ്ങള്‍ക്കുള്ള നൂതന ചികില്‍സ രീതികളായ എന്‍ഡോസ്‌കോപ്പിക് നട്ടെല്ല് ശസ്ത്രക്രിയ, മിനിമലി ഇന്‍വസിവ് ശസ്ത്രക്രിയ, കൈഫോപ്ലാസ്റ്റി, കൃത്രിമ ഡിസ്‌ക് മാറ്റിസ്ഥാപിക്കല്‍, വേദനയ്ക്കുള്ള എപ്പിഡ്യൂറല്‍ കുത്തിവയ്പ്പ് എന്നിവയും കാരിത്താസ് ഓര്‍ത്തോ വിഭാഗത്തിന്റെ സവിശേഷതകളാണെന്നും അദ്ദേഹം പറഞ്ഞു .

Previous Post

പെരിക്കല്ലൂര്‍:  പട്ടാണിക്കൂപ്പ് ചെമ്പഴയില്‍ അന്നമ്മ ജോസഫ്

Next Post

കൂടല്ലൂര്‍: പള്ളിപ്പറമ്പില്‍ മേരി ഉതുപ്പാന്‍

Total
0
Share
error: Content is protected !!