തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച് നല്‍കിയ ഭവനങ്ങളുടെ വെഞ്ചിരിപ്പു കര്‍മ്മവും താക്കോല്‍ ദാനവും നടത്തി. ഹൈറേഞ്ച് മേഖലയില്‍ തടിയമ്പാട് ഇടവകയിലെ ഭവനത്തിന്‍െറ കോട്ടയം അതിരൂപത മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ര്ടസ്സ് ജനറല്‍ സി. ലിസി ജോണ്‍ മുടക്കോടില്‍ താക്കോല്‍ ദാനം നടത്തി. ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സെക്രട്ടറി ഫാ. ജോബിന്‍ പ്ളാച്ചേരി പുറത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലബാര്‍ മേഖലയില്‍ പയ്യാവൂ ടൗണ്‍ ഇടവകയിലെ ഭവനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ര്ടസ്സ് ജനറല്‍ ലിസി ജോണ്‍ മുടക്കോടില്‍ താക്കോല്‍ ദാനം നടത്തി. പയ്യാവൂര്‍ ടൗണ്‍ പള്ളി വികാരി ഫാ. ബിബിന്‍ അഞ്ചെമ്പില്‍. മടമ്പം ഫൊറോന വികാരി റവ.ഫാ. സജി മത്തൊനത്ത്, ഫാ. മാത്യു കട്ടിയാങ്കല്‍, ഫാ. ലിന്‍്റോ തണ്ടയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ സാമൂഹ്യ പ്രവര്‍ത്തന മേഖലയായ പയ്യാവൂര്‍ കമ്മ്യൂണി ഡെവലപ്പ്മെന്‍്റ് പ്രോജക്ടിന്‍്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ ദിലീഷ് വി.ടി യുടെ ഭവനത്തിന്‍്റെ താക്കോല്‍ ദാനം ാര്‍ . ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വ്വഹിച്ചു. വൈദീകരും , കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സും, കുടുംബാഗംങ്ങളും സന്നിഹിതരായിരുന്നു.