ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം

തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ 50-ാം വര്‍ഷമായ 2024 ജൂലൈ 26 മുതല്‍ 2025 ജൂലൈ 25 വരെ അതിരൂപതയോട് ചേര്‍ന്ന് വിവിധ കര്‍മ്മ പരിപാടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. അതിന്റെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടിലിന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സി. ലിസി ജോണ്‍ മുടക്കോടിലും ജനറല്‍ കൗണ്‍സിലേഴ്‌സും ചേര്‍ന്ന് ചെക്ക് കൈമാറി നിര്‍വഹിച്ചു. ഒരു ഫൊറോനയിലെ രണ്ട് രോഗികള്‍ക്ക് 50000 രൂപ വീതം അതിരൂപതയിലെ 14 ഫൊറോനകളിലും ലഭ്യമാക്കുന്നുണ്ട്.

 

Previous Post

അള്‍ത്താര ബാലന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പ്രകാശനം ചെയ്തു

Next Post

St .Mary’s Knanaya  Catholic Parish celebrated All Saints’ Day in Detroit.

Total
0
Share
error: Content is protected !!