കേരളത്തിലെ ആദ്യത്തെ നെറ്റ് സീറോ എനര്‍ജി ക്യാമ്പസായി കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസി

കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസി ‘നെറ്റ് സീറോ എനര്‍ജി ക്യാമ്പസ്’ എന്ന നേട്ടത്തിലെത്തി. ഈ നേട്ടം കൈവരിക്കുന്ന മധ്യ കേരളത്തിലെ തന്നെ ആദ്യത്തെ കോളേജ് എന്ന നേട്ടവും ഇനി കാരിത്താസിന് സ്വന്തം. കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തില്‍ സജീവമായ പങ്കുവഹിക്കുന്ന ഈ പദ്ധതി കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാരിത്താസ് ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ ജോസും വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിനു തോമസും സന്നിഹിതരായിരുന്നു.

ഗ്രീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 50 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയമാണ് കോളേജിന്റെ ഈ നേട്ടത്തിന് പിന്നില്‍. ഇത് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

‘ഈ നേട്ടം കോളേജിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെയും സൂചകമാണ്. ഭാവി തലമുറയ്ക്ക് സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞയുടെ തെളിവാണിത്’ എന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് പറഞ്ഞു.

 

Previous Post

വയനാട് -വിലങ്ങാട് ഉരുള്‍പൊട്ടല്‍ കത്തോലിക്കാസഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: കെസിബിസി

Next Post

പിറവം ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!