കേരളത്തിലെ ആദ്യത്തെ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി സിസ്റ്റം കാരിത്താസ് ഹോസ്പിറ്റലില്‍

ഹൃദ്രോഗ ചികിത്സയ്ക്ക് കരുത്തുപകരുന്ന ഏറ്റവും നൂതന രീതിയായ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി സംവിധാനം കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ മന്ത്രി വി. എന്‍. വാസവന്‍ നാടിന് സമര്‍പ്പിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണി ജോസഫ് സ്വാഗതവും അഡ്മിനിസ്ട്രേഷന്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ നന്ദിയും അര്‍പ്പിച്ചു.

ഹൃദയചികിത്സയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഉന്നതമായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി സംവിധാനത്തെ സംബന്ധിച്ച് കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണ്‍ വിശദീകരിച്ചു.

ഹൃദയത്തിലെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും കാല്‍സ്യം അടിഞ്ഞുകൂടി ഹൃദ്രോഗ സാധ്യതയുണ്ടാകുന്ന രോഗികള്‍ക്ക് നിലവിലെ സംവിധാനങ്ങളില്‍ നിന്നും മെച്ചപ്പെട്ട ചികിത്സാരീതിയായ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി (Laser Angioplasty) മികച്ച ഫലം ലഭിക്കാന്‍ കാരണമാകുന്നു.

ലേസര്‍ ഉപകരണത്തിന്റെ അകത്ത് ഉത്പാദിപ്പിക്കുന്ന ലേസര്‍ കിരണങ്ങള്‍ (രശ്മികള്‍) ഹൃദയത്തിലെ രക്ത ധമനികള്‍ക്കകത്തെ തടസ്സമുള്ള ഭാഗത്ത് എത്തിച്ചുകൊണ്ട് തടസ്സം മാറ്റി കളയുന്നതിനെയാണ് ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി (Laser Angioplasty) എന്ന് പറയുന്നത്.

അതികഠിനമായ ബ്ലോക്ക് ഉള്ളവര്‍ക്കും കാല്‍സ്യം അടിഞ്ഞുകൂടിയിട്ടുള്ള വ്യക്തികള്‍ക്കും ഈ ലേസര്‍ കിരണങ്ങള്‍ വഴി തടസ്സം മൃദുലപ്പെടുത്താനും ബലൂണ്‍ വച്ച് നീക്കം ചെയ്യൂവാനും സാധിക്കുന്നു.

ഹൃദയത്തിലെ പ്രധാന രക്തധമനി പൂര്‍ണ്ണമായും അടഞ്ഞുപോവുകയും ശേഷം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി അഡ്മിറ്റായ 71 വയസ്സുകാരനായ രോഗിയെ Laser Angioplasty യിലൂടെ തിരികെ ജീവിത്തിലേക്ക് എത്തിക്കുവാന്‍ ഈ പ്രക്രിയയിലൂടെ സാധിച്ചു. 48 മണിക്കൂറിനകം രോഗിയെ പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കുകയും ചെയ്തു.

ചീഫ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സണ്‍, HOD ഡോ. ജോണി ജോസഫിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി കാരിത്താസ് ആശുപത്രിയില്‍ 12- ഓളം രോഗികള്‍ക്കാണ് വിജയകരമായി ഈ ലേസര്‍ ആഞ്ചിയോപ്ലാസ്റ്റി ചെയ്തത്. ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോര്‍ജ്, ഡോ. നിഷ പാറ്റാനി, ഡോ. രാജേഷ് രാമന്‍കുട്ടി, ഡോ. ആന്റണി ജേക്കബ് എന്നിവരും രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കാര്‍ഡിയോളജി വിഭാഗത്തിനൊപ്പമുണ്ട്

 

Previous Post

രാജപുരം: പൈനിക്കര കൊശപള്ളി ജോയി

Next Post

ഉഴവൂര്‍: കാറത്താനത്ത് എബ്രഹാം മാത്യു

Total
0
Share
error: Content is protected !!