അന്നനാളത്തില്‍ നിന്ന് ബ്ലേഡ് നീക്കം ചെയ്ത് കാരിത്താസില്‍ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പി

കോട്ടയം: അവിചാരിതമായി ബ്ലേഡ് ആമാശയത്തില്‍ കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊ ന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും CT സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്‍ട്ടയ്ക്ക് വളരെ അരികിലിയായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.

ഗുരുതരമായ അവസ്ഥയായതിനാല്‍, സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ ഡോ. ദീപക്ക് മധുവിന്റെ നേതൃത്വത്തിലുള്ള സംഘം എന്‍ഡോസ്‌കോപ്പി തിരഞ്ഞെടുത്തു . വളരെ കൃത്യതയോടെ നടന്ന ചികിത്സാപ്രക്രിയയില്‍ വളരെ വേഗം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാനും രോഗിക്ക് ആശ്വാസം പകരാനും കാരിത്താസിലെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന് സാധിച്ചു.
കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു .

Previous Post

അരീക്കര: ആനകുത്തിക്കല്‍ എ.എം ചാക്കോ

Next Post

എന്‍.സി.സി റിപ്പബ്ലിക് ക്യാമ്പിലേക്ക് ആദിത്യ മനോജ്

Total
0
Share
error: Content is protected !!