ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ ഈ വര്‍ഷത്തെ നോമ്പുകാല വാര്‍ഷിക ധ്യാനത്തിന് മാര്‍ച്ച് 28 ശനിയാഴ്ച തുടക്കമാകും. കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ മാര്‍ വര്‍ഗീസ് ചക്കാലയ്ക്കലാണ് ധ്യാനം നയിക്കുന്നത്. മെയ് 28 വെളളിയാഴ്ച രാവിലെ 9 മണിക്ക് കുര്‍ബാനയോടെ ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് 30 ഞായര്‍ വൈകുന്നേരം 4 മണിക്ക് അവസാനിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്‍മ്മലൈറ്റ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.
നോമ്പിന്റെ ചൈതന്യമുള്‍ക്കൊണ്ട് ഈ വാര്‍ഷികധ്യാനത്തില്‍ ഉടനീളം പങ്കെടുത്ത് ആത്മീയമായി ഒരുങ്ങാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും അറിയിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO