കോട്ടയം – ബി.സി.എം കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ മഹാത്മഗാന്ധി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി സര്‍വകലാശാല അവതരിപ്പിച്ച പുതിയ സിലബസിനെക്കുറിച്ച് അധ്യാപകര്‍ക്ക് അവഗാഹം നല്കുന്നതിനും, നൂതന അധ്യാപന രീതികള്‍ പരിചയപ്പെടുത്തുന്നതിനായി നടത്തപ്പെട്ട ശില്പശാലയില്‍ വിവിധ കോളേജുകളില്‍ നിന്നായി അറുപതോളം അധ്യാപകര്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റെഫി തോമസി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റിയ സൂസന്‍ സ്‌കറിയ, യു. ജി എക്‌സപര്‍ട്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഡോ. പ്രീതി നായര്‍, പ്രോ മാനേജര്‍ ഡോ. റ്റി എം ജോസഫ്, ബര്‍സ്സാര്‍ ഫാ ഫില്‍മോന്‍ കളത്ര, പി. ജി എക്‌സപേര്‍ട്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രോഫ. ഡോ. ജ്യോതിമോള്‍ പി, വര്‍ക്ക്‌ഷോപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഡോണ എലിസബത്ത് സാം എന്നിവര്‍ പ്രസംഗിച്ചു. ശ്രീ പോള്‍ മാത്യൂസ്, ഡോ. ജാള്‍സണ്‍ ജേക്കബ് എന്നിവര്‍ ശില്പശാലയുടെ ഭാഗമായി വിവിധ സെക്ഷനുകള്‍ നയിച്ചു